മോഹം
വെയ്ക്കാനൊരു മയില്പ്പീലിതുണ്ട്പോല് ,
മഴനീര്‍തുള്ളി താഴേക്കുതിരുമ്പോള്
ആര്ത്തുവിളിക്കാനോരുങ്ങുന്ന മയിലിന്നി -
മനസ്സുപോള് എന്നിലെ
ഹൃദയവും അതിന്റെ താളവും
നിന്നെയും തേടി മിടിക്കവേ , ഓരോ
നിമിഷവും എന്നില്‍ നീയെന്ന
ദിവ്യാനുരാഗം ഉടലെടുക്കുന്നു.....
എന്നോടായി ഓരോ മണല്‍ത്തരികളും
ചോദ്യങ്ങള്‍ ചോദിക്കവേ , എന്തെന്നില്ലാതെ
ഞാനാകെ വലയുന്നു , എന്നുത്തരം
നീയായി മാറുന്നു....എങ്ങോ
കണ്ടുമറന്ന പാവക്കളിയുടെ നിഴലിന്റെ
ഇരുണ്ട വെളിച്ചത്തില്‍ നീയുണ്ടാകണമെന്ന
മോഹം വെറുതെയാണെന്ന സത്യം
നാളുകള്‍ക്കിപ്പുറവും എന്നെ രസിപ്പിക്കുന്നു!!!
അരികിലില്ലെങ്കിലും നീയെന്‍ അരികിലു -
ണ്ടെന്ന കിനാവിനെത്ര മധുരമെന്നു
ഓര്‍ത്തുപോകുന്നു....എവിടെയോ , ഏതോ
പെരുമഴയിലോ , ഇരുട്ടിലോ ഞാന്‍ നിന്നെ
തിരയുബോഴും , ഞാന്‍ അറിഞ്ഞീല
നീയെന്‍ ഹൃദയത്തിലുന്ടെന്ന കാര്യം.....