Saturday, January 22, 2011

                               മഴയായി  നീ .....
പുലര്‍തേന്‍മഴ മഞ്ഞുതുള്ളിയായി
അവളെന്നരികെ വന്നിരുന്ന നാള്‍
പുലരുവോളം ആ മിഴികള്‍ എന്നോട്
കഥ പറഞ്ഞപ്പോള്‍ , ആകാശഗോപുരങ്ങളില്‍
സ്വയമാടിതിമിര്‍ക്കും വേണ്പ്രാവുകള്‍ തന്‍
മനസ്സാകും നേരം , അറിഞ്ഞുവോ
ഞാന്‍ നീ തന്ന സ്നേഹാര്‍ദ്രനിമിഷങ്ങള്‍
വെറും ക്ഷണികമാണെന്നു ......
ജീവിതത്തിന്‍റെ കാണാകാഴ്ചകള്‍ക്കപ്പുറം
കാറ്റിനൊപ്പം ഞാന്‍ സന്ജരിക്കവേ ,
എന്നോടായി ആകാശദേവത
മോഴിഞ്ഞതിന്നെത്ര സത്യമായി!!!!!
കാലത്തിന്റെ കയങ്ങളില്‍ ഒഴുകുമ്പോള്‍
ഒരു കൈത്താങ്ങായി എന്നരികില്‍
നിന്നപ്പോള്‍ , ഞാന്‍ അറിയാതാണെങ്കിലും
എന്‍ ജീവന്‍ നിനക്കായി കൊതിച്ചു....
നിന്നോടോപ്പമുള്ള ഓരോ നിമിഷവും
സ്വര്‍ഗതുല്യമെനിക്ക് പ്രിയാ തോഴി ,
നീ എന്നും എന്നരികില്‍ നില്‍ക്കണേ ,
എങ്ങും മായരുതേ...ആകാശഗോപുരങ്ങള്‍
സാക്ഷിയാകട്ടെ , കാറ്റും കാറുമെല്ലാം
നമ്മള്‍തന്‍ ആനന്ദത്തില്‍ പങ്കു -
ചേരവേ നമുക്കായി സൃഷ്ട്ടിച്ച
ലോകത്തില്‍ ആദമും ഹവ്വയും ആയിടാം.....
                        അനുരാഗമേ  നീ....
അനുരാഗത്തിന്‍ ആരംഭ വീഥിയില്‍
എന്നെന്നും പാടിയുനര്‍ത്തിയ
ആരോമല്‍ സഖിയേ.....
പാടാമോ എന്നുമെന്‍ പ്രിയ-
തോഴനായി കൂട്ടിരിക്കുമ്പോള്‍-
ഓര്‍ക്കാമോ ആ ദിനരാത്രങ്ങള്‍
ഒരു മായകന്നാടിയിലെന്നപോലെ.
വാക്കിനായ്‌ കാതോര്‍ക്കുംബോഴോ
നോക്കിനായ് മനം തുടിക്കുംബോഴോ
അറിഞ്ജീലാ നീ എന്നെ
ഇത്രമേല്‍ വെറുത്തുവെന്നു.
പറയൂ, നിന്‍ മൊഴികള്‍ അടരട്ടെ
ഒരിക്കലും ഞാന്‍ നിന്‍
തോഴിയല്ലെന്നു, ഒരിക്കലും ഞാന്‍
നിന്‍ തോഴിയല്ലെന്നു.....
എനിക്കാ നിമിഷം മരണതുല്യം
പിന്നീ ജീവിതം നരകതുല്യം
എങ്കിലും നിന്‍റെ സന്തോഷം-
ആഗ്രഹിക്കുന്നു ഞാന്‍ : ഞാന്‍
പോലും അറിയാതെ...
നോക്കൂ, എന്‍ ഹൃദയത്തില്‍
നിന്‍ വാക്കിന്‍ മുറിപ്പാടുകള്‍-
ഒരു തീരാനോമ്പരമായ് നില
നില്‍ക്കുമ്പോള്‍ ,അറിയുന്നു ഓരോ
നിമിഷവും ഞാന്‍ നിന്നില്‍
നിന്നകന്നെന്നു....
ഒരുപാട് ഓര്‍മ്മകള്‍ നീ തന്ന
ശേഷം, ഒരുപാട് വേദന
ഞാന്‍ തിന്ന ശേഷം, പറയുമോ
നീ വീണ്ടും ഞാന്‍
കൊതിക്കുന്ന വാക്കുകള്‍???
പറയുമോ എന്‍ ഹൃദയം
ഇടിക്കുന്ന വാക്കുകള്‍???
ഒരു വട്ടം കൂടി ഞാന്‍
ആഗ്രഹിച്ചെത്തുന്നു- ഞാനെന്‍
നിലച്ച ഹൃദയതാലവുമായ്,
നിന്‍ പിന്‍ വിളിക്കായ്  ഞാന്‍
കാതോര്‍ക്കുന്നു, അറിയുന്നു
ജീവലാളെ, നീ ഇനിമേല്‍
വെറും ആത്മാവാണെന്ന കാര്യം....

                            എന്നെന്നും നീ....                        
സ്നേഹമെന്നെ തിരിച്ചറിയിച്ച
കൂട്ടുകാരാ ഞാനിവിടെ ഒരു
കവിതയായി മാറുമ്പോള്‍ നീയതിലെ
രാജകുമാരനാകുമ്പോള്‍ നിന്‍ സ്നേഹം
ഞാന്‍ അറിയുന്നു നിശ്ചലമാം
വഴിപാതയിലെങ്ങും.....
എനിക്കായി എഴുതപെട്ട വരികളില്‍
ഏറെയും നിന്നേക്കുറിച്ചായിരുന്നു
അതില്‍ നിന്നെങ്ങനെയോ ഞാന്‍
മനസ്സിലാക്കവേ നീ എന്നെ ഇത്രമേല്‍
സ്നേഹിച്ചിരുന്നെന്നു....
അറിഞ്ഞോ അറിയാതെയോ നിന്‍ 
സ്നേഹം ഞാന്‍ കണ്ടില്ലെന്നു നടിച്ചെങ്കില്‍
ഞാന്‍ എന്നെ ഏറെ വെറുക്കുന്നു
തോഴാ , എന്നും നിന്‍ ചിരിക്കുള്ളില്‍
ലയിക്കുമെന്‍ മാനസമെന്നോതി -
കൊണ്ടടുക്കവേ , ഞാനറിയാതെ
എന്‍ ഹൃദയം എന്നില്‍
നിന്നെങ്ങോ പറന്നുപോയി -
പിന്നെടെപ്പോഴോ ജീവിതത്തിന്‍റെ
കാണാകയങ്ങളില്‍ നിന്നെ തേടി
അലയുമ്പോള്‍ , അറിയുന്നു സ്നേഹിതാ
അന്നെന്റെ ഹൃദയം നിന്നെ തേടി
വന്നതായിരുന്നതെന്ന്.....
                                     സ്നേഹം
സ്നേഹിതേ നീയെന്‍ മുന്നില്‍
സ്നേഹമായി നില്‍ക്കുന്നേരം നാം
ഒരുമിച്ചുണ്ടായിരുന്നാ ദിനങ്ങള്‍ ഒരു
മിന്നലായി മാറി മറഞ്ഞു..
ചിരിയും കളിയുമെല്ലാം ഒന്നിച്ചു
കൈമാറിയ ആ അങ്കണം ഇന്ന് നമ്മെ
മറന്നുവോ?? നീയെന്നെ മറന്നുവോ??
ഏകയായി ഞാനീ കരയിലിരിക്കവേ -
സ്നേഹമായി നീയെന്‍ അരികിലുന്ടെന്കിലെന്നാശി -
ക്കവേ , ഞാനോ കണ്ടു നിന്‍ കണ്ണിലെ
മിഴിനീര്‍ക്കണം!! എന്തിനു നീ തേങ്ങുന്നു
തോഴി , എന്നും നിനക്കായി ഞാനില്ലേ?
ഒരിക്കലും  പിരിയാത്ത കൂട്ടുകാരായി ഈശ്വരന്‍
തന്‍ കനിവായി ഭൂമിയില്‍ വാഴവെ ,
ഞാനറിയുന്നു ഒരു മുത്തശ്ശികതയിലെ വെറും
കൂട്ടുകാരാണ് നമ്മളെന്നു...
                        നീ വരുവോളം...
ഒരിക്കല്‍ക്കൂടി നിന്‍ മൊഴി കേള്‍ക്കാന്‍
ഒരിക്കല്‍ക്കൂടി നിന്‍ മിഴി കാണാന്‍
കൊതിക്കുന്നു ഞാനേറെ കാത്തിരിക്കാം
നീ വരുവോളം....
പിണക്കമോ , എന്നെ മറക്കുവാന്‍ നിനക്കാകുമോ
എന്നെന്നും എന്‍ പ്രിയനായി ഞാന്‍
കണ്ട കൂട്ടുകാരാ , എന്നും നീ മാത്രമെന്‍
അരികിലുന്ടെങ്കിലോ , ഞാന്‍ ആദ്യമായി
നിന്നെ കണ്ടതോ , നിന്നെ അറിഞ്ഞതോ
ഓര്‍ക്കുകയില്ലെങ്കിലും മറക്കുമോ ഞാനറി -
യാതെ എന്നില്‍ നിറഞ്ഞ നിന്‍ മുഖം....
എന്തിനു നീയെന്നെ കുസൃതിയായി കണ്ടു
ഇപ്പോഴും കൂടെ നില്പ്പതില്ല - നീ
എന്നെ തനിച്ചാക്കി മാഞ്ഞതെന്തേ?
എന്‍ സ്വരം നിന്‍ കാതില്‍
മുഴങ്ങുമ്പോള്‍ , വരൂ പ്രിയാ നീയെന്നെ
കൂട്ടാന്‍ , എന്നും ഒന്നായി ജീവിക്കാന്‍
ഞാനും വരാം നിന്‍ കൂടെ നിന്‍
നിഴലായി , എന്നും കാത്തിരിപ്പോടെ ,
ഒരു  തുള്ളി കണ്ണീരോടെ ഞാന്‍
പാടാം :"നീ വരുവോളം വരെ പ്രിയാ
ഞാന്‍ നിനക്കായി എന്നും ഇനിയുമെന്നും....

Sunday, January 02, 2011

                                                              ഏകാന്തത
ഏകാന്തതയുടെ  വാതില്‍പടിക്കല്‍ 
എന്നെയും  കാത്തു നിന്നൂ അവന്‍
സ്നേഹത്തിന്‍ താരാട്ടുപാട്ടില്‍ നിന്നു
ഒരു നിമിഷത്തേക്ക് അവന്‍ -
പൊടുന്നനെ ഉണര്‍ന്നത്  ഞാനറിഞ്ഞു
ഞാനോ, ലാളനയുടെ കൈയ്യില്‍ നിന്നും
തെന്നി മാറിയ ഓരോമല്‍...
എന്‍ പതനം അവനുമറിഞ്ഞു -
വെന്‍ മനമാകെ കുതിര്‍ന്നുപോയി
അന്നേരം അവന്‍റെ കരലാളനസ്പര്‍ഷം
എന്നെയും പിടിച്ച് എങ്ങോ പോയി
പിന്നെയും ഈ ഏകാന്തത
ഞങ്ങളിരുപേരും അറിഞ്ഞു
എങ്ങോ വെളിച്ചം കണ്ടു ചെന്ന -
പ്പോഴത ഒരു വാതില്‍...
അപ്പോള്‍ ഞാനറിഞ്ഞു , അത്
സാക്ഷാല്‍ ഏകാന്തതയുടെ പടിവാതിലാണെന്നു!!!!!!
                                                   താരാട്ട്  
ചെമ്പനീര്‍ പൂപോലെ  വിടര്‍ന്ന പ്രഭാതമേ
നിന്‍ നെറ്റിയില്‍ ചന്ദനം ചാലിക്കാന്‍ ,
തുളസിക്കതിരു തലയില്‍ തിരുകാന്‍
കൊതിയായി വാണരുളും പൊന്നമ്മ..
അമ്മതന്‍ താരാട്ടുകേട്ടുരങ്ങുവാന്‍
പ്രഭാതമേ നിനക്ക് ഭാഗ്യമുണ്ടോ?
ഭാഗ്യമെങ്കില്‍ നിനക്കുരങ്ങാം പക്ഷെ-
അമ്മതന്‍ താരാട്ടുകേട്ടുരങ്ങേണ്ട
പൊന്നുണ്ണി അമ്മയില്‍ നിന്നകന്നത് നീയറിഞ്ഞോ?
സ്നേഹത്തിന്‍ സുഗന്ധം ആസ്വദിപ്പാന്‍
അല്ലയോ പ്രഭാതമേ! അവള്‍ക്കു കഴിഞ്ഞോ?
സൂര്യകിരനങ്ങളിലും പൂന്തിള്കലയിലും
ഉറങ്ങും ലോകം ഇതറിയുന്നുവോ?
അമ്മയുടെ കണ്ണീരൊപ്പാന്‍
സാധിക്കുമോ പ്രഭാതമേ നിനക്ക്??
സാധിക്കുകില്ലെന്നൊരു വാക്കു
ഓതികൊണ്ട് അകലുകയാണോ നീ...
പുത്രവിയോഗത്താല്‍ തേങ്ങുന്ന മനസ്സിനെ
ആശ്വസിപ്പാന്‍ ആരുണ്ട് പറയൂ നീ...
അമ്മതന്‍ കണ്ണീരിലാഴ്ന്ന മനസ്സിനെ -
വീണ്ടെടുക്കാന്‍ കഴിയുമോ പ്രഭാതമേ ആര്‍ക്കെങ്കിലും???
                  തോഴാ....നിന്നെയും കാത്തു!!!
എന്നും എന്‍റെ ഹൃത്തില്‍ ഞാന്‍
നിനച്ചിരിപ്പു എന്‍ സുഹൃന്‍മണേ  
സ്നേഹത്തിന്‍ പവിഴ മുത്തുകളായി
പൊഴിഞ്ഞിടാന്‍ വരുമോ പ്രിയതോഴാ ??
സ്നേഹാര്‍ദ്ര നൊമ്പരങ്ങള്‍ നല്‍കി നീ
പോയ വഴിയെ ഞാന്‍ കാത്തിരിപ്പു;
താമരപൂ പോലെ നിന്‍ മുഖം
എന്‍ മനസ്സില്‍ തിളങ്ങിടും നേരം
കവിത വിടര്‍ന്നു എന്നുള്ളില്‍
സ്നേഹത്തിന്‍ പനിനീര്‍പൂവായി തോഴാ
കാത്തിരിപ്പിന്‍ വേദന നുണഞ്ഞു
പടിവാതില്‍ക്കല്‍ നില്‍പ്പു ഞാന്‍
എന്തേ! തോഴാ നിന്‍ അസാന്നിധ്യം
വേദനിപ്പൂ എന്നെ....
വരൂ പ്രിയാ നീ എന്‍റെ കൂടെ
എന്നുമെന്‍ തൊഴനായി  കൂട്ടിരിക്കാന്‍
സ്നേഹാശിസ്സുകള്‍ പങ്കുവെക്കാന്‍
നൊമ്പര വീണയില്‍ ശ്രുതി മീട്ടാന്‍
എന്നും ഒന്നായി കൂട്ടിരിക്കാന്‍
''എന്‍ പ്രിയാ തോഴാ.....കാത്തിരിപ്പൂ ഞാന്‍.....''
                യാത്രാമൊഴി
ഒരു തുള്ളി കണ്ണുനീര്‍ പോഴിച്ചവള്‍
ചൊല്ലി- പോകയോ സഖി നാം ഇവിടുന്നു?
യാത്ര ചോദിക്കാനാകാതെ തേങ്ങുന്ന
മനസ്സ് അവളോട്‌ മന്ത്രിച്ചു
ഒരുനാള്‍ പിരിയെന്ടവരല്ലേ നമ്മള്‍?
എങ്കിലും ഒരുതുള്ളി കണ്ണുനീര്‍
മാത്രം ഉപേക്ഷിച്ചവര്‍ ആ കലാലയ-
മുറ്റത്ത്‌ നിന്നു യാത്ര ചൊല്ലി.
എന്ന് കാണുമെന്നറിയില്ല, എപ്പോള്‍
കാണുമെന്നറിയില്ല, എങ്കിലും അവര്‍
ചൊല്ലി- വെറുക്കരുത് ഒരിക്കലും മറന്നാലും!
ഇണക്കവും പിണക്കവും കലാലയ മുറ്റത്ത്-
കളഞ്ഞ്‌ യാത്ര ചൊന്നപ്പോള്‍ -
വൃക്ഷലതാധികള്‍ അവരെ പുണര്‍ന്നു
കൊണ്ട്  പറഞ്ഞു - പോകരുതൊരിക്കലും -
പ്രിയാ സുഹൃത്തുക്കളെ നിങ്ങള്‍...
ഇളംകാറ്റ് അവരെ ചുംബിച്ചു
ചെവിയില്‍ മൂളി - മറക്കരുതൊരിക്കലും
ഈ കലാലയ ജീവിതം !!!
കാര്‍മേഘം അവരുടെമേല്‍ കണ്ണുനീര്‍
പൊഴിച്ചു പറഞ്ഞു - ഒരിക്കല്‍ക്കൂടി ,
ഒരിക്കല്‍ക്കൂടി കയറി നില്‍ക്കൂ ആ
കലാലയ തിണ്ണമേല്‍....
അഭയത്തിനായെലും കയറിനിന്നപ്പോള്‍
ആ കലാലയം തന്നെ ചോദിച്ചു -
എന്നെ വിട്ടു പോകാതിരുന്നുകൂടെ??????