Friday, April 15, 2011

                              സ്വപ്നം
ഖി  നീയെവിടെ ,  ഒരു  കുളിര്‍കാറ്റായി 
എന്നെ തഴുകവേ , ഒരു  മൂളിപാട്ടായി 
എന്‍റെ  കാതില്‍  സ്വകാര്യമോതവേ , 
ഞാന്‍  ചോദിക്കാതെ  എനിക്കായ് 
നിന്‍  ചുമലുകള്‍ ഒരു  താങ്ങായി
തന്നപ്പോള്‍ , ഞാനേറെ  നിന്‍ 
സ്നേഹത്തില്‍   ആഹ്ലാദിക്കവേ ,
നീ  തന്ന  സ്നേഹം   നീ  തന്നെ
തിരിച്ചെടുക്കുന്നതെന്തിനു  സഖി . . . .
ഒരു  സ്വപ്നമായി  മാത്രമോ  നിന്‍റെ
സ്നേഹം  എനിക്ക്  നീ  നല്‍കിയത്????
ഒരു  താങ്ങിനായി  നിന്‍  ചുമലുകള്‍  
ഞാനിന്നു  എങ്ങും  തേടവേ , 
ഒരു  ആശ്വാസത്തിനായി  നിന്‍  വാക്കുകള്‍
ഞാന്‍  തപ്പിയലയവേ , ഞാന്‍  മനസ്സിലാക്കുന്നു 
അത്  വെറും  ആഗ്രഹങ്ങളെന്നു....
പിന്നെയും  പിന്നെയും  എന്നെ 
നോവിപ്പിക്കാന്‍ , എന്തിനു നീ സഖി 
എന്‍റെ  ജീവനില്‍  നിറയുന്നു???
ഞാന്‍   അറിയാതാണെങ്കിലും ,
എന്‍  അധരത്തില്‍  നിന്നുതിര്‍ന്നെക്കാം 
നിന്നെ  വെറുക്കുന്ന  വാക്കുകള്‍....
മനസ്സിലാക്കൂ  സഖി , ഈ പ്രിയന -
ത്രമാത്രം  നിന്നെ  സ്നേഹിച്ചിരുന്നെന്നു......

Sunday, April 10, 2011

                                                                ഇരുള്‍ 
ഇരുള്‍  മൂടിയ  വഴിപാതയിലൂടെ  ഞാന്‍ നടന്നു - 
നീങ്ങിയപ്പോള്‍ , എന്തോ എന്നില്‍ നിന്നു - 
തിര്‍ന്നു വീഴും പോലെ....
ഞാനേറെ ആലോചിച്ചിട്ടും എനിക്ക് ഞാന്‍ 
പോലും അറിയാതെ  നഷ്ട്ടപെട്ടതെന്തെന്നു -
അറിയാതെ വീണ്ടും ഞാനാ വഴിയിലൂടെ
പിന്നെയും  പിന്നെയും  ദൂരത്തേക്കു....
എങ്ങോ നിന്നെത്തിയ  സൂര്യന്‍റെ  കിരണത്തിന്‍ 
വെളിച്ചമെന്നോണം  നീയെന്നില്‍ എങ്ങും 
പരത്തീ   തൂവെളിച്ചം......
പിന്നെയും ലകഷ്യമില്ലാതെ ഞാന്‍ നീങ്ങവേ , 
എന്നില്‍ പരന്ന വെളിച്ചം ഈ 
ലോകത്തെ  ഉണര്‍ത്തുന്ന  സൂര്യനെന്നു  തോന്നി.....
അങ്ങനെ....അങ്ങനെ....എന്നിലെ വെളിച്ചം
ഞാന്‍  അറിയാതെ  മങ്ങിമങ്ങി  പോയി , 
എന്തിനോ വീണ്ടും ഞാന്‍
ഇരുള്‍ പാതയില്‍  ഏകയായി.....പിന്നീടോ
ഞാന്‍  തിരിഞ്ഞുനോക്കവേ , എന്തോ 
ആ  ഇരുണ്ട  വെളിച്ചത്തില്‍   ഞാന്‍ 
ആ  മുഖത്തെ വീണ്ടും  കണ്ടു ..... എന്നില്‍
 നിന്നെപ്പോഴോ   താഴേക്കു   ഉതിര്‍ന്ന ആ  മുഖം......
എകയീ   പെണ്‍കൊടിയുടെ   ഹൃത്തിലെക്കായ്‌ 
ഒരായിരം   മഴത്തുള്ളികള്‍   പോഴിഞ്ഞതുപോല്‍ ....
പിന്നെടോ  ഞാന്‍  മനസ്സിലാക്കി  അതെന്‍റെ
മോഹത്തിന്‍    അശ്രുക്കള്‍   ആണെന്ന് ......  

Friday, April 08, 2011

                                                                 സ്നേഹമേ നീ.....
ആരോ പാടിയ പാട്ടിന്‍റെ വരികളില്‍
ഞാന്‍ നിന്‍റെ സ്വരം തേടിയലഞ്ഞു ,
എപ്പോഴോ ,   എങ്ങനെയോ   എന്നില്‍
 നിറഞ്ഞ നിന്‍ സ്വരം ഒരു 
ഹര്‍ഷാരവമായി  , മനസ്സിന്‍റെ അതിരില്ലാ
വാനങ്ങളില്‍ പാറിപറന്നു -
എങ്കിലും നീയെന്തിനെന്നെ പിരിഞ്ഞു
ഞാന്‍ വിസമ്മതിച്ചിട്ടും  നീ
എന്നില്‍നിന്നകന്നു , തരിപോലും
ഖേതമില്ലെങ്കിലും തോഴാ , വീണ്ടും
ഞാന്‍ , ഞാന്‍ പോലും അറിയാതെ
നിന്നെ  തേടി പോകുന്നു  - എന്തിനു നീ
ഇനിയും എന്നെ വേദനിപ്പിക്കുന്നു -
ഒരോര്‍മയായി നീയെന്നില്‍ നിലകൊള്ളുമ്പോള്‍
' എന്തിനു വീണ്ടും നീ....' എന്ന
എന്‍  മനസ്സിന്‍റെ  ചോദ്യത്തിന്   
മുന്‍പില്‍ ഞാനേറെ പകച്ചുപോകുന്നു....
അരുതേ തോഴാ! ഞാനീ ലോകത്തെ
ജയിചിടാന്‍ ഏറെ പാടുപെടുമ്പോള്‍
വീണ്ടും നീ ഒരു നനവുള്ള
ഓര്‍മയായി മാറരുതേ !!!!!




   


Tuesday, April 05, 2011

                                        മൗനം
മൗനമേ ! നീയെന്തിനെന്നില്‍ കൂടുകൂട്ടുന്നു ,
അനന്തമാം ലോകത്തില്‍ ഏകാന്തയായി
മാറ്റുവാനായോ നീയെന്നെ നയിക്കുന്നു?
എന്നോടായി ഒരു വാക്കും മിണ്ടാതെ ,
മറുവാക്കിനായി കാത്തുനില്‍കാതെ അവന്‍
ആ വഴിമറഞ്ഞപ്പോഴും - എന്തെ
നീയെന്നെ മൗനയാക്കി?
നീയെന്നില്‍ നിറയുന്നോരോ നിമിഷവും
വീണ്ടും  മൂകയാം ഞാനവനു മുന്‍പില്‍....
ഓരോ വാക്കിനായി  ഞാന്‍ തപ്പിയലയുമ്പോള്‍ ,
എന്തിനു നീയെന്നെ മൂകയാക്കി???
എന്തിനു നീയെന്നെ നിശബ്ദയാക്കി ,
എന്‍റെ കണ്ണീരില്‍ നീ സന്തോഷിക്കവേ ,
'എന്തെന്ന് '   മറ്റാരോ ചോദിക്കവേ ,
പിന്നെയും എന്നില്‍ നീ ബാക്കിയാക്കി....
നീ മൊഴിയുന്ന ഓരോ വാക്കും കേള്‍ക്കുവാനായി
നിന്‍ അരികെ ഞാന്‍ കാതോര്‍ക്കുമ്പോള്‍ ,
ഞാന്‍ പോലും അറിയാതെ എന്തിനോ എന്നില്‍
നിറയുന്നു മൗനമാം തീക്കനല്‍....