Monday, December 20, 2010

                                   നീ എന്നുമെന്‍......
എനിക്കെന്‍റെ സ്വന്തമായി ഈശ്വരന്‍
കനിഞ്ഞ സ്വര്‍ഗകനിയോ നീ-
എങ്കിലോ ആ ഈശ്വരന്‍ താന്‍
എന്നോട് മോഴിഞ്ഞിടുന്നു ഒരിക്കലും
യോജിക്കപെടെണ്ടാത്ത മണിമുത്തുകള്‍ നാം.
എന്‍റെ തൂലികയില്‍ നിന്നും നിന്‍റെ
പേരോരോ വട്ടവും ഇറ്റു വീഴുമ്പോള്‍ -
അറിയുന്നു ഞാന്‍ ഹൃദയത്തില്‍ നിന്നു-
ളള വിളിയതെന്ന്, എങ്കിലും എനിക്കേറെ
വേദനിച്ചതോ നീ ഒരിക്കലും എന്‍റെ
വാക്കിനായോ നോക്കിനായോ കാതോര്‍ത്തീല.
എന്‍റെ മനസ്സാം കടലാസ്സ്‌ ഒരു
പാഴ്കടലാസ്സിനെപ്പോല്‍ കീറിയപ്പോള്‍,
അറിഞ്ഞുവോ നീ അതില്‍ നിന്നെ
എത്ര  വര്നിച്ചിരുന്നെന്നു......
മാറുന്ന ലോകത്ത് മാറുന്ന മനുഷ്യരോടൊപ്പം
കളങ്കമില്ലാത്ത എന്‍ തോഴനിതെന്‍ മനസ്സ്
വെറും പാഴല്ലേ????????

Saturday, December 11, 2010

                                                 മനസ്സ്.........
എന്‍ മനസ്സൊരു മണ് വീണ  പോല്‍-
ശ്രുതി മീട്ടി അതില്‍ ഞാനും നീയുമേ
ഒരുവട്ടം കൂടി നീ മീട്ടുമ്പോള്‍
അറിയാതെ തേങ്ങിടുന്നു ഞാന്‍
എന്തോ അറിഞ്ഞെന്നപോല്‍.....
എന്തിനു വേണ്ടിയെന്നറിയില്ല,
ആര്‍ക്കു വേണ്ടിയെന്നറിയില്ല , വീണ്ടും 
എന്‍റെയീ  ജന്‍മം ബാക്കിയോ?
എന്തിനു നീയെന്നില്‍ മോഹങ്ങള്‍
പൊഴിച്ചു, എന്തിനു നീയെന്നെ തനിച്ചാക്കി,
അറിയുന്നു ഞാന്‍, ഞാനും
ഞാന്‍ കണ്ട കിനാക്കളും മാത്രം....
ഞാനാകും പാട്ടിലൂടെ , ഈണങ്ങളിലൂടെ
ഈ ലോകം നിന്‍ കയ്യിലുണ്ടെങ്കില്‍
ആ ലോകത്തില്‍ ഒരു മണ്പ്രതിമയായി
എന്നും നിന്‍ ഓര്‍മതന്‍ കുടീരമായ്
ഞാന്‍   കുടികൊള്ളാം, എങ്കിലും
എന്നെ എങ്ങനെ തനിച്ചക്കനയിരുന്നെങ്കില്‍
എന്തിനു നീയെന്നെ മോഹിപ്പിച്ചു??
സ്വന്തമാക്കാമെന്നു വാക്ക് തന്നു ,
എന്‍ ഹൃദയം എന്നില്‍ നിന്നും
പറിച്ചെടുത്തു....പറയൂ നീയെന്‍റെ
മുന്നില്‍ നില്‍ക്കുന്നീയവസരം ഞാന്‍
നിന്നെ കാണ്‍കെ, നിനക്കെന്‍ കണ്ണില്‍
നിന്നെ മാത്രമാണ് കാണുക പ്രിയാ ,
അത്ര ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു ........

Thursday, December 09, 2010

                      പ്രണയം...
പൂനിലാ മഴയില്‍ തോളുരുമ്മിയാ
മരത്തിന്‍ ചാരെ നില്‍ക്കുന്നവനെ
കാണാനായി മനമേറെ കൊതിച്ചപ്പോള്‍
അറിയാതെ മനസ്സിനോടായി ചോദിച്ചു
ഇതു തന്നെയോ പ്രണയം.
അതെ എന്ന മറുവാക്കിനായി
കാത്തുനില്‍ക്കാതെ, ഉള്ളമേറെ
കൊതിച്ചു അവന്‍റെ മൊഴിയൊന്നു-
നുകര്‍ന്നിടാനേറെ കൊതിച്ചു-
അവന്‍റെ മിഴിയൊന്നു നോക്കിടാന്‍
പ്രണയമായ്, ആദ്യനോട്ടം എന്‍
ഹൃത്തില്‍ പതിഞ്ഞപ്പോള്‍,
എന്നോടായി ചോദിച്ചു, ഇതു-
തന്നെയോ പ്രണയം?
പറയാനായി ഏറെ പാടുപെട്ടു
ഒരുപിടി വാക്കിനായി തപ്പിയലഞ്ഞു
ഒടുവിലാ ചോദ്യത്തിനുത്തരമായി-
പ്രണയത്തിന്‍ പൂനിലാവ്‌
എന്‍ മനസ്സില്‍ വീശിതണുത്തു
എന്നിട്ടോ ഞാന്‍ മൊഴിഞ്ഞു:
ഇതു തന്നെ പ്രണയം...

Saturday, December 04, 2010

                    ആത്മാവ്‌...
അകലുകയാണോ, പിരിയുകയാണോ
ഇന്നെന്‍ ജന്മം വെറുതെയോ??
ഒരുപാട് വാക്കാല്‍ എന്നെ
നോവിക്കാതെ- ഒറ്റ വാക്കില്‍ പറയു-
ഞാന്‍, വെറും ശരീരമാണെന്ന്,
എന്നില്‍ ഒരാത്മാവില്ലെന്ന്...
എന്നിലെ ആത്മാവായി നടന്നവനെ,
എന്നെ മാറോടെരെ ചേര്‍ത്തവനെ,
പറയൂ, പറയൂ, എന്നെ
ഇത്രമേല്‍ വെറുത്തതെന്നു??
ഇല കൊഴിഞ്ഞ വഴിപാതയിലൂടെ
നടന്നു നീങ്ങിയപ്പോള്‍,
എന്നില്‍ നിന്നെന്തോ താഴേക്കു
ഉതിര്‍ന്നു വീണു-
ഞാനൊന്നു പിന്നിലേക്ക്‌ തിരിഞ്ഞു
നോക്കിയപ്പോള്‍ കണ്ടതോ,
എന്‍റെ ആത്മാവായിരുന്നു.
ഇന്ന്, എന്നില്‍ നിന്ന് നീ
അകലവേ, അറിയാതെ ഞാന്‍
ചോദിച്ചിടുന്നു, അന്നെന്നില്‍ നിന്നടര്‍-
ന്നത്, ഞാനേറെ സ്നേഹിച്ച,
എന്‍റെ ആത്മാവായ നീയായിരുന്നുവോ??
എന്തേ, സ്നേഹിതാ ഞാനതറി-
യാഞ്ഞൂ, നമ്മുടെ മനസ്സിത്ര-
മേല്‍ അകന്നിരുന്നോ???

Thursday, December 02, 2010

                         നിനക്കായ്...

പ്രണയത്തിന്‍ പൂനുള്ളി തരുമെന്‍
പ്രിയ തോഴാ നീ എവിടെ മറഞ്ഞു?
നൊമ്പര വീണയിലെ ശ്രുതി മീട്ടുമ്പോള്‍
അറിഞ്ഞു ഞാന്‍ നിന്‍ വേര്‍പാടി-
ന്നറിഞ്ഞു ഞാന്‍ നിന്‍ വേര്‍പാട്‌.
ഇതു പ്രണയമോ? ഇതു പ്രണയമോ?
ആരോമലായി , വാര്‍ത്തിങ്കളായി നീയെന്‍
അരികിലുന്ടെങ്കിലോ , എന്നാശിച്ചുപോയി .
വെറുതെ എന്നറികിലും വെറുതെ
മോഹിക്കുവാന്‍ മോഹം..
അറിഞ്ജീലാ നിന്‍ വിളിയോ പതുക്കെ
ചെവിയോര്‍ത്തീലാ നീ എന്നരികെ.
ഇഷ്ടമാനെന്നൊരു വാക്കായ്‌ നിന്‍
മൊഴി അടരുമ്പോള്‍ , അറിഞ്ജീലാ
ഞാന്‍ നിന്‍ സ്നേഹം .
അറിഞ്ജീലാ നിന്‍ സ്നേഹം..
പുഴയോട് കാറ്റെന്തോ മെല്ലെ
മന്ത്രിച്ചു , അതെന്തോ നാമായിരുന്നോ??
കഥാപാത്രങ്ങള്‍ ഞാനും നീയുമോ???