Tuesday, November 30, 2010

                                                              ഒരു നിമിഷം....
തരൂ ഒരു നിമിഷം കൂടി,
നിന്നിലലിയാന്‍, നിന്നോടു ചേരാന്‍,
ഞാന്‍ മനസ്സിലാക്കാം, എന്‍
തെറ്റുകളെല്ലാം മനസ്സിലാക്കാം, ഞാന്‍
നിന്നിലേക്ക്‌ മടങ്ങാം,
ഏതോ ഒരു വഴിപാതയില്‍ വെച്ച്
വെര്‍പിരിയവേ, കണ്ണാ നിന്‍
കണ്ണില്‍ കണ്ടേറെ ലോകമെങ്കിലും,
ഇന്നോളം ഞാന്‍ അറിഞ്ഞില്ല,
അതിന്‍ നിഷ്കളങ്കതയും എന്നാല്‍
ഇപ്പോള്‍ ഞാനറിയുന്നു
ഞാനാരാണ്, നീയാരാണ്,
ഞാന്‍ നിനക്കാരാണെന്ന്.....
പ്രിയാ ഒരു നിമിഷം കൂടി
തരുകില്‍ ഞാന്‍ എന്നെന്നും നിന്നിലലിയാം.......

Saturday, November 27, 2010

                   പാഴ്സ്വരം....

മനസ്സിന്‍റെ വീണയില്‍ ഓരോ തന്ത്രിയും
മുറുകുമ്പോള്‍ , അറിയുന്നു ജീവലാളെ
എന്‍ മനസ്സിന്‍റെ നൊമ്പരം ...
ഒരു വാക്കു പോലും പറഞ്ഞിടാതെ
നീ അകലുമ്പോള്‍ , ഒരു നോക്കിനു
വേണ്ടി , ഒരു വാക്കിനു വേണ്ടി ഞാന്‍
കാതോര്‍ക്കുമ്പോള്‍ , അറിയുന്നു
ഓമലാളേ , നിന്‍ ഇടറിയ കണ്ടത്തില്‍ -
ന്നിന്നുതിരുന്ന വാക്കുകള്‍ .
എന്‍ മനസ്സാകെ നൊമ്പരത്തില്‍
മുങ്ങുമ്പോള്‍ , അറിയുന്നു നിന്‍
കരസ്പര്‍ശം , ഒരു തണലായി എന്നുമില്ലേ .
അറിയാതെ കൈയൊന്നകന്നിടുമ്പോള്‍ ,
താങ്ങുന്നില്ലെന്‍ മനം ഇന്നും എന്നും അങ്ങനെ...
ഓരോ തുള്ളിയും മഴയായ് ഉതിരുമ്പോള്‍ ,
നിന്‍ സ്വരമെന്‍ കാതില്‍ മുഴങ്ങുന്നു...
പാഴ്സ്വരമെന്നരിയുമ്പോള്‍ , അറിയാതെ
തേങ്ങിടുന്നു എന്‍ മനസ്സാകും വീണയും...
എന്നിട്ടോ വ്യര്‍തമാം ചോദ്യത്തിനര്‍ഹ -
നാകുന്നു ഈശ്വരന്‍ , വ്യര്‍തമാം
ഉത്തരമൊന്നു മൊഴിഞ്ഞിടാന്‍..........

Friday, November 26, 2010

                     സഖി...

ആദ്യമായ് കണ്ടതോര്‍മ്മയില്ലെങ്കിലും ,
ഇന്നോളം മറക്കുമോ മുഖമെന്‍
ജന്മത്തില്‍ ഒരിക്കലെങ്കിലും , പ്രിയ
സഖി , നിന്നെ ഞാന്‍
അറിയാതേറെ നോവിച്ചെങ്കില്‍ 
ഇന്നോളം ചെയ്തതിന്‍
ഒക്കെയും മാപ്പപെക്ഷിച്ചീടുന്നു .
നീയൊരു സ്ത്രീ , ഭൂമിയോളം
ക്ഷമ നിന്നിലുന്ടെങ്കില്‍ പറയൂ
സഖി , ഞാനൊരു
പാപിയല്ലെന്ന്..............
                    ഓര്‍മ്മച്ചെപ്പ്....

മനസ്സിന്‍റെ  ഓര്‍മ്മചെപ്പില്‍  നിന്നും
ഓരോ കായ്മണികള്‍ അടരുമ്പോള്‍ ,
അവയിലെതോ കായ്മണിക്ക് എന്‍റെ
കണ്ണുനീരിന്‍ ഉപ്പുരസമോ?
അതോ , എന്‍റെ ജീവിതത്തിലെ
അനുഭവങ്ങളുടെ നഷ്ട സുഗന്ധമോ?
എന്‍റെ ജീവനേ , നീ അകലുമ്പോള്‍
എന്നെ തനിച്ചാക്കി മറയുമ്പോള്‍
എന്നെന്നും ഹൃദയത്തില്‍ സൂക്ഷിക്കാന്‍
നിന്‍ പുഞ്ചിരി തൂകിയ  മുഖവും -
അതിലേറെ നീ പറഞ്ഞതോ ,
ഞാനോ , നീയെന്‍റെ സ്വകാര്യാഹങ്കരമേ ,
എന്നില്‍ നിന്നും മാഞ്ഞതെന്തിനു നീ?? 
എന്നെ ഇത്രമേല്‍  വെര്‍ത്തോ , അതോ
എന്നെ ഇത്രമേല്‍ മടുത്തോ?
നോവുന്ന മനസ്സുമായ്   എരിയുന്ന
ജീവനാല്‍ ഞാന്‍ നീങ്ങുമ്പോള്‍
ഓര്‍ക്കുന്നു ഞാനെന്‍ കഴിഞ്ഞ ജന്‍മവും
ഇതുപോലൊരു പാഴ്ജന്മമായിരുന്നുവോ??
അന്നു നീയെന്‍റെ ഇടം കൈയ്യോട്
ചേര്‍ക്കാന്‍ ആ വലം കൈ സൃഷ്ടിക്കപെട്ടിരുന്നില്ലേ??
ഞാനന്നാ , പാതയിലൂടെ നിന്നെയും
കുറിച്ചോര്‍ത്തു നീങ്ങുമ്പോള്‍ എന്തോ
എനിക്കെപോഴുമില്ലാത്ത അനുഭൂതിയോ ,
ഞാനറിയുന്നു , എന്നാല്‍ ഞാനറിഞ്ഞില്ല
നീ എന്നില്‍ നിന്നും വിട്ടുപോയതോ
തനിച്ചാക്കിയതോ ഞാനറിഞ്ഞില്ല...
ഞാനേറെ നിന്നെ സ്നേഹിച്ചു ,
ഞാനേറെ നിന്നെ നോവിച്ചു..
നീയെന്തേ , ഞാന്‍ സ്നേഹിച്ചത് അറിയാഞ്ഞൂ??
നൊമ്പരം മാത്രം ഞാന്‍ നിനക്കേകി -
യെന്നു കരുതിയെങ്കില്‍ തെറ്റി ഞാന്‍ ;
നീയെന്‍ സ്വന്തമെന്നു കരുതിയതായിരുന്നു...
എങ്കിലോ സോദരാ  , നീയറിഞ്ഞില്ല
എന്‍ മനസ്സോ , എന്റ്റെല്ലാം നീയായിരുന്നു...
ഇത്രമേല്‍ ശിക്ഷ നീ നല്‍കുമോ
എന്‍ മനസ്സാകും നീയോ , ഇല്ല ഞാന്‍ -
ചെയ്ത പാപത്തിനൊക്കെയും
അനുഭാവിച്ചീടെണ്ടതെല്ലാം ഇതെല്ലാം ............!!!!