Saturday, November 27, 2010

                   പാഴ്സ്വരം....

മനസ്സിന്‍റെ വീണയില്‍ ഓരോ തന്ത്രിയും
മുറുകുമ്പോള്‍ , അറിയുന്നു ജീവലാളെ
എന്‍ മനസ്സിന്‍റെ നൊമ്പരം ...
ഒരു വാക്കു പോലും പറഞ്ഞിടാതെ
നീ അകലുമ്പോള്‍ , ഒരു നോക്കിനു
വേണ്ടി , ഒരു വാക്കിനു വേണ്ടി ഞാന്‍
കാതോര്‍ക്കുമ്പോള്‍ , അറിയുന്നു
ഓമലാളേ , നിന്‍ ഇടറിയ കണ്ടത്തില്‍ -
ന്നിന്നുതിരുന്ന വാക്കുകള്‍ .
എന്‍ മനസ്സാകെ നൊമ്പരത്തില്‍
മുങ്ങുമ്പോള്‍ , അറിയുന്നു നിന്‍
കരസ്പര്‍ശം , ഒരു തണലായി എന്നുമില്ലേ .
അറിയാതെ കൈയൊന്നകന്നിടുമ്പോള്‍ ,
താങ്ങുന്നില്ലെന്‍ മനം ഇന്നും എന്നും അങ്ങനെ...
ഓരോ തുള്ളിയും മഴയായ് ഉതിരുമ്പോള്‍ ,
നിന്‍ സ്വരമെന്‍ കാതില്‍ മുഴങ്ങുന്നു...
പാഴ്സ്വരമെന്നരിയുമ്പോള്‍ , അറിയാതെ
തേങ്ങിടുന്നു എന്‍ മനസ്സാകും വീണയും...
എന്നിട്ടോ വ്യര്‍തമാം ചോദ്യത്തിനര്‍ഹ -
നാകുന്നു ഈശ്വരന്‍ , വ്യര്‍തമാം
ഉത്തരമൊന്നു മൊഴിഞ്ഞിടാന്‍..........

1 comment:

  1. kavithakalathrayum manoharam
    nin kavithakalil viriyunna
    oro vaakkilum
    virahavum nombaravum
    nizhalichu kanunnu.
    enthe kunje
    ninakithara nombaram?
    nin manam aaru novichu?
    ariyunnilla enikkonnume
    enkilum nee ezhuthanam
    orupadorupad....
    dhukathin chayayum
    santhoshathin alakalum
    ellam aksharangalay
    purathek vannidate...
    en nanmakalellam
    ninakku njan
    nernnidunnu...
    ashamsakal en ashamsakal.

    ReplyDelete