Friday, September 16, 2011

                                  മിഴിനീര്‍ 
അന്നൊരു  നാള്‍  നീയെന്‍  ചെവിയില്‍  മൂളി, 
ഒരുനാളും  പിരിയില്ലെന്ന് , ഒരുനാളും 
 എന്‍ മിഴി  നനയ്ക്കില്ലെന്നു ,
എനിക്കറിയില്ല , നീ ആ വാക്കുകള്‍ ഇന്നും 
ഓര്‍ക്കുന്നുവോയെന്നു , മറക്കരുതേ എന്നുപറയാന്‍  
അര്‍ഹതയില്ലെന്നു അറിഞ്ഞിട്ടും 
വീണ്ടും ഞാന്‍ പറഞ്ഞിടുന്നു...
അകലെക്കലേക്ക് നീ മറഞ്ഞിടുമ്പോള്‍
അറിയാതെ നിന്‍ നിഴല്‍ മങ്ങിടുമ്പോള്‍ , എന്തിനോ 
വീണ്ടും ഞാന്‍ കൊതിച്ചിടുന്നു - നിന്‍ വാക്കിനോ
നോക്കിനോ  എന്തിനെന്നറിയാതെ  
ഞാന്‍ പകയ്ക്കുന്നു....
എന്‍ ഹൃദയത്തില്‍ മഞ്ഞു വീഴുന്ന പോലെ , 
 എന്‍ കണ്മുന്നില്‍ എന്തോ നിഴല്മറ നീങ്ങിടുന്നു....
എപ്പോഴോ ഞാന്‍ കണ്ട  സ്വപ്നമെന്നോണം 
അലറി വിളിക്കാന്‍  തോന്നിതുടങ്ങുമ്പോള്‍ - ആരോ
  എന്നോടരുതെന്നു ഓതും പോലെ...
എന്‍ കണ്ചിമ്മി  തുറക്കുമ്പോള്‍ എന്തിനു നീ 
വീണ്ടും എന്മുന്നില്‍ വന്നിടുന്നു - എന്‍ മിഴികള്‍
നിറയ്ക്കാനോ   അതോ എന്‍  ഹൃദയം പിളര്‍ക്കാനോ ??
എന്‍ കണ്ണുനീര്‍  ഇത്രമേല്‍  കൊതിക്കുന്നുവോ
നീ - എങ്കില്‍ ഞാനെന്‍ കണ്ണുകള്‍ 
നിനക്കായ്  സൂക്ഷിക്കാം!!
എന്റെ  കണ്ണുകള്‍  അടയുന്ന  നിമിഷം  വരെ 
എന്നും  നിന്നെയോര്‍ത്ത് ഞാന്‍  കരഞ്ഞിടാം.....!!!!!

Monday, June 06, 2011

                                                         മൊഴി .....
നിന്നെ കാണാന്‍ കൊതിക്കുന്ന മാത്രയില്‍,
എന്‍ കണ്മുന്നില്‍ വന്നു നില്‍ക്കുന്നുവോ,
പിന്നെയും നീയെന്നോടെന്തോ മൊഴിയാതെ
മൊഴിഞ്ഞിടുന്നോ? മൗനമേ, നീയീനിമിഷം
വാചാലയാകൂ, പ്രിയമന്ത്രങ്ങള്‍ ചെവിയില്‍ മൂളു....
നീയെന്നെ തെന്നലായി തഴുകുന്നുവോ,
ഞാനിളം കാറ്റ് ഏറ്റു, നിന്‍ തഴുകലാര്‍ന്നു-
നാണിച്ചു നില്‍ക്കവേ , നീ എന്‍ കണ്മുന്നില്‍
മഴനീര്‍ തുള്ളിയായി , എന്‍ നെറ്റിയില്‍ പതിക്കുന്നു....
മഞ്ഞുതുള്ളികള്‍ പൊടിഞ്ഞ പനിനീര്‍
പൂവുപോല്‍, നിന്‍ സ്പര്‍ശം എന്നെ
പുണരുന്നു.... കാറ്റായും കാറായും
ഇന്ന് നീയെന്നില്‍ നിറയുന്ന ഈയവസരം 
എന്നന്നേക്കുമായി, എന്‍ സ്വത്തായി 
ഞാന്‍ കരുതവേ, പിന്നെയും മനസ്സെന്തോ
മൊഴിഞ്ഞിടുന്നു ഞാന്‍ പോലും കേള്‍ക്കാതെ-
എന്തോ എനിക്കിപ്പോഴുമറിയില്ല- അന്ന് എന്‍റെ
ഹൃദയം മന്ത്രിച്ചതെന്തെന്ന്!
തെന്നലില്‍ മടിയിലെ കുഞ്ഞു പൂവുപോല്‍,
നാളെയും കാത്തു നാമ്പിടാന്‍ നില്‍ക്കുന്ന
പുല്‍ക്കൊടിയെ പോലെ , എന്നെ തഴുകുന്ന 
മാരുതനാരോ, അത് നീയാണോ?  

Saturday, May 14, 2011

                                                   മോഹം        
കിനാവിന്‍റെ തീരങ്ങളില്‍  ഒളിപ്പിച്ചു -
വെയ്ക്കാനൊരു  മയില്‍‌പ്പീലിതുണ്ട്പോല്‍ ,
മഴനീര്‍തുള്ളി താഴേക്കുതിരുമ്പോള്‍
ആര്‍ത്തുവിളിക്കാനോരുങ്ങുന്ന  മയിലിന്നി -
മനസ്സുപോള്‍ എന്നിലെ 
ഹൃദയവും അതിന്‍റെ താളവും 
നിന്നെയും തേടി മിടിക്കവേ , ഓരോ 
നിമിഷവും എന്നില്‍ നീയെന്ന 
ദിവ്യാനുരാഗം  ഉടലെടുക്കുന്നു.....
എന്നോടായി ഓരോ മണല്‍ത്തരികളും 
ചോദ്യങ്ങള്‍ ചോദിക്കവേ , എന്തെന്നില്ലാതെ
ഞാനാകെ വലയുന്നു , എന്നുത്തരം 
നീയായി മാറുന്നു....എങ്ങോ
കണ്ടുമറന്ന  പാവക്കളിയുടെ  നിഴലിന്‍റെ
 ഇരുണ്ട വെളിച്ചത്തില്‍  നീയുണ്ടാകണമെന്ന
മോഹം വെറുതെയാണെന്ന സത്യം 
നാളുകള്‍ക്കിപ്പുറവും  എന്നെ രസിപ്പിക്കുന്നു!!!
അരികിലില്ലെങ്കിലും നീയെന്‍ അരികിലു -
ണ്ടെന്ന കിനാവിനെത്ര  മധുരമെന്നു 
ഓര്‍ത്തുപോകുന്നു....എവിടെയോ , ഏതോ
പെരുമഴയിലോ , ഇരുട്ടിലോ  ഞാന്‍ നിന്നെ 
തിരയുബോഴും , ഞാന്‍ അറിഞ്ഞീല 
നീയെന്‍  ഹൃദയത്തിലുന്ടെന്ന  കാര്യം.....

Friday, April 15, 2011

                              സ്വപ്നം
ഖി  നീയെവിടെ ,  ഒരു  കുളിര്‍കാറ്റായി 
എന്നെ തഴുകവേ , ഒരു  മൂളിപാട്ടായി 
എന്‍റെ  കാതില്‍  സ്വകാര്യമോതവേ , 
ഞാന്‍  ചോദിക്കാതെ  എനിക്കായ് 
നിന്‍  ചുമലുകള്‍ ഒരു  താങ്ങായി
തന്നപ്പോള്‍ , ഞാനേറെ  നിന്‍ 
സ്നേഹത്തില്‍   ആഹ്ലാദിക്കവേ ,
നീ  തന്ന  സ്നേഹം   നീ  തന്നെ
തിരിച്ചെടുക്കുന്നതെന്തിനു  സഖി . . . .
ഒരു  സ്വപ്നമായി  മാത്രമോ  നിന്‍റെ
സ്നേഹം  എനിക്ക്  നീ  നല്‍കിയത്????
ഒരു  താങ്ങിനായി  നിന്‍  ചുമലുകള്‍  
ഞാനിന്നു  എങ്ങും  തേടവേ , 
ഒരു  ആശ്വാസത്തിനായി  നിന്‍  വാക്കുകള്‍
ഞാന്‍  തപ്പിയലയവേ , ഞാന്‍  മനസ്സിലാക്കുന്നു 
അത്  വെറും  ആഗ്രഹങ്ങളെന്നു....
പിന്നെയും  പിന്നെയും  എന്നെ 
നോവിപ്പിക്കാന്‍ , എന്തിനു നീ സഖി 
എന്‍റെ  ജീവനില്‍  നിറയുന്നു???
ഞാന്‍   അറിയാതാണെങ്കിലും ,
എന്‍  അധരത്തില്‍  നിന്നുതിര്‍ന്നെക്കാം 
നിന്നെ  വെറുക്കുന്ന  വാക്കുകള്‍....
മനസ്സിലാക്കൂ  സഖി , ഈ പ്രിയന -
ത്രമാത്രം  നിന്നെ  സ്നേഹിച്ചിരുന്നെന്നു......

Sunday, April 10, 2011

                                                                ഇരുള്‍ 
ഇരുള്‍  മൂടിയ  വഴിപാതയിലൂടെ  ഞാന്‍ നടന്നു - 
നീങ്ങിയപ്പോള്‍ , എന്തോ എന്നില്‍ നിന്നു - 
തിര്‍ന്നു വീഴും പോലെ....
ഞാനേറെ ആലോചിച്ചിട്ടും എനിക്ക് ഞാന്‍ 
പോലും അറിയാതെ  നഷ്ട്ടപെട്ടതെന്തെന്നു -
അറിയാതെ വീണ്ടും ഞാനാ വഴിയിലൂടെ
പിന്നെയും  പിന്നെയും  ദൂരത്തേക്കു....
എങ്ങോ നിന്നെത്തിയ  സൂര്യന്‍റെ  കിരണത്തിന്‍ 
വെളിച്ചമെന്നോണം  നീയെന്നില്‍ എങ്ങും 
പരത്തീ   തൂവെളിച്ചം......
പിന്നെയും ലകഷ്യമില്ലാതെ ഞാന്‍ നീങ്ങവേ , 
എന്നില്‍ പരന്ന വെളിച്ചം ഈ 
ലോകത്തെ  ഉണര്‍ത്തുന്ന  സൂര്യനെന്നു  തോന്നി.....
അങ്ങനെ....അങ്ങനെ....എന്നിലെ വെളിച്ചം
ഞാന്‍  അറിയാതെ  മങ്ങിമങ്ങി  പോയി , 
എന്തിനോ വീണ്ടും ഞാന്‍
ഇരുള്‍ പാതയില്‍  ഏകയായി.....പിന്നീടോ
ഞാന്‍  തിരിഞ്ഞുനോക്കവേ , എന്തോ 
ആ  ഇരുണ്ട  വെളിച്ചത്തില്‍   ഞാന്‍ 
ആ  മുഖത്തെ വീണ്ടും  കണ്ടു ..... എന്നില്‍
 നിന്നെപ്പോഴോ   താഴേക്കു   ഉതിര്‍ന്ന ആ  മുഖം......
എകയീ   പെണ്‍കൊടിയുടെ   ഹൃത്തിലെക്കായ്‌ 
ഒരായിരം   മഴത്തുള്ളികള്‍   പോഴിഞ്ഞതുപോല്‍ ....
പിന്നെടോ  ഞാന്‍  മനസ്സിലാക്കി  അതെന്‍റെ
മോഹത്തിന്‍    അശ്രുക്കള്‍   ആണെന്ന് ......  

Friday, April 08, 2011

                                                                 സ്നേഹമേ നീ.....
ആരോ പാടിയ പാട്ടിന്‍റെ വരികളില്‍
ഞാന്‍ നിന്‍റെ സ്വരം തേടിയലഞ്ഞു ,
എപ്പോഴോ ,   എങ്ങനെയോ   എന്നില്‍
 നിറഞ്ഞ നിന്‍ സ്വരം ഒരു 
ഹര്‍ഷാരവമായി  , മനസ്സിന്‍റെ അതിരില്ലാ
വാനങ്ങളില്‍ പാറിപറന്നു -
എങ്കിലും നീയെന്തിനെന്നെ പിരിഞ്ഞു
ഞാന്‍ വിസമ്മതിച്ചിട്ടും  നീ
എന്നില്‍നിന്നകന്നു , തരിപോലും
ഖേതമില്ലെങ്കിലും തോഴാ , വീണ്ടും
ഞാന്‍ , ഞാന്‍ പോലും അറിയാതെ
നിന്നെ  തേടി പോകുന്നു  - എന്തിനു നീ
ഇനിയും എന്നെ വേദനിപ്പിക്കുന്നു -
ഒരോര്‍മയായി നീയെന്നില്‍ നിലകൊള്ളുമ്പോള്‍
' എന്തിനു വീണ്ടും നീ....' എന്ന
എന്‍  മനസ്സിന്‍റെ  ചോദ്യത്തിന്   
മുന്‍പില്‍ ഞാനേറെ പകച്ചുപോകുന്നു....
അരുതേ തോഴാ! ഞാനീ ലോകത്തെ
ജയിചിടാന്‍ ഏറെ പാടുപെടുമ്പോള്‍
വീണ്ടും നീ ഒരു നനവുള്ള
ഓര്‍മയായി മാറരുതേ !!!!!




   


Tuesday, April 05, 2011

                                        മൗനം
മൗനമേ ! നീയെന്തിനെന്നില്‍ കൂടുകൂട്ടുന്നു ,
അനന്തമാം ലോകത്തില്‍ ഏകാന്തയായി
മാറ്റുവാനായോ നീയെന്നെ നയിക്കുന്നു?
എന്നോടായി ഒരു വാക്കും മിണ്ടാതെ ,
മറുവാക്കിനായി കാത്തുനില്‍കാതെ അവന്‍
ആ വഴിമറഞ്ഞപ്പോഴും - എന്തെ
നീയെന്നെ മൗനയാക്കി?
നീയെന്നില്‍ നിറയുന്നോരോ നിമിഷവും
വീണ്ടും  മൂകയാം ഞാനവനു മുന്‍പില്‍....
ഓരോ വാക്കിനായി  ഞാന്‍ തപ്പിയലയുമ്പോള്‍ ,
എന്തിനു നീയെന്നെ മൂകയാക്കി???
എന്തിനു നീയെന്നെ നിശബ്ദയാക്കി ,
എന്‍റെ കണ്ണീരില്‍ നീ സന്തോഷിക്കവേ ,
'എന്തെന്ന് '   മറ്റാരോ ചോദിക്കവേ ,
പിന്നെയും എന്നില്‍ നീ ബാക്കിയാക്കി....
നീ മൊഴിയുന്ന ഓരോ വാക്കും കേള്‍ക്കുവാനായി
നിന്‍ അരികെ ഞാന്‍ കാതോര്‍ക്കുമ്പോള്‍ ,
ഞാന്‍ പോലും അറിയാതെ എന്തിനോ എന്നില്‍
നിറയുന്നു മൗനമാം തീക്കനല്‍....





Saturday, February 05, 2011

               മധുര സ്മരണകള്‍ 

മറയരുതീ ദിനങ്ങള്‍ എന്‍
സ്വര്‍ഗതുല്യമീ ദിനങ്ങള്‍....
കളിയും ചിരിയുമായ അങ്കണത്തില്‍
കൈകോര്‍ത്തു നടന്ന കൂട്ടുകാരോടൊപ്പം
ഒരിക്കല്‍ക്കൂടി പുനര്‍ജനിക്കാന്‍ കഴിഞ്ഞിരു-
ന്നെങ്കിലെന്നു ഞാന്‍ ആഗ്രഹിക്കവേ
എനിക്ക് എന്നെന്നും ഓര്‍ക്കാനായി
ഏറെയുണ്ട് ഓര്‍മ്മകള്‍ എന്നും എന്‍റെതായി
കൂട്ടിനുണ്ടെന്‍ കയ്യെത്തും ദൂരത്തെ
സുഹൃത്തുക്കള്‍.....
എങ്കിലും ഓരോ ദിനവും കഴിയുമ്പോള്‍
ഏറെ ദുഖമെന്‍ ഹൃത്തില്‍ കൂടുകൂട്ടുമ്പോള്‍
അറിയുന്നു ഞാന്‍ ഇനി ഏതാനും
ദിനങ്ങള്‍ മാത്രം.....
എന്നെന്നും ഓര്‍ത്ത് എന്റേതെന്നു
കരുതാന്‍ ഈശ്വരന്‍ കനിഞ്ഞ ഏതാനും
മണിമുത്തുകള്‍ പോലൊരു സുഹൃത്തും
എന്‍ മനസ്സില്‍ ഇടം പിടിക്കവേ-
പിരിയെണ്ടവര്‍, എന്ന് ഞാന്‍ മനസ്സിനോടായി
ഓരോ ദിനവും മന്ത്രിക്കവേ, അവര്‍-
ഏറെ എന്നില്‍ മുറുകെയിരിക്കുന്നു....
എങ്ങനെ ഞാന്‍ ഈ സ്നേഹാര്‍ദ്ര
നിമിഷങ്ങള്‍ ഓര്‍മച്ചെപ്പിലാക്കും , എന്‍
ഹൃദയം തുളഞീടുന്ന വേദന ഞാന്‍
അനുഭവിക്കവേ , ഏറെയൊന്നും ഞാന്‍
ആഗ്രഹിക്കുന്നില്ല- കാലം കടന്നുപോകാതെ,
പ്രായം കടന്നുപോകാതെ, എന്നെന്നും
ഞങ്ങള്‍ ഒന്നായി കൂട്ടിരിക്കാന്‍-സുഖ
ദുഖങ്ങളില്‍ കൈകോര്‍ക്കാന്‍ ആദ്യത്തെ
മോഹങ്ങള്‍ പങ്കുവെക്കാന്‍
എന്നരികില്‍ ഇപ്പോഴും ഈ
കൂട്ടരുണ്ടാവനമെന്നുള്ള ആഗ്രഹത്താല്‍
ഞാന്‍ കേഴുന്നു ഈശ്വരനോടായി-എന്നിട്ട്
അങ്ങയോടായി ഒരു ചോദ്യം മാത്രം ബാക്കിയാക്കുന്നു-
എന്തിനു ഞങ്ങളെ പിരിയാനായി, ഒരുമിപ്പിച്ചു?
കാലത്തിന്റെ കയങ്ങളില്‍ ഒഴുകുമ്പോള്‍,
ഞാനറിയുന്നു എനിക്കൊരു ജീവിതം
പുതുതായി ജനിക്കുമ്പോള്‍, ഞാനേറെ
സ്നേഹിച്ച, എന്നെയേറെ സ്നേഹിച്ച
വിദ്യാലയവും ഓര്‍മതന്‍ മണി മുറ്റവും
എന്നെന്നും എന്നില്‍ മായാത്ത ഒരു
തീരാ കടങ്കഥയാണെന്ന്  !!!!!!!!!!!!

Saturday, January 22, 2011

                               മഴയായി  നീ .....
പുലര്‍തേന്‍മഴ മഞ്ഞുതുള്ളിയായി
അവളെന്നരികെ വന്നിരുന്ന നാള്‍
പുലരുവോളം ആ മിഴികള്‍ എന്നോട്
കഥ പറഞ്ഞപ്പോള്‍ , ആകാശഗോപുരങ്ങളില്‍
സ്വയമാടിതിമിര്‍ക്കും വേണ്പ്രാവുകള്‍ തന്‍
മനസ്സാകും നേരം , അറിഞ്ഞുവോ
ഞാന്‍ നീ തന്ന സ്നേഹാര്‍ദ്രനിമിഷങ്ങള്‍
വെറും ക്ഷണികമാണെന്നു ......
ജീവിതത്തിന്‍റെ കാണാകാഴ്ചകള്‍ക്കപ്പുറം
കാറ്റിനൊപ്പം ഞാന്‍ സന്ജരിക്കവേ ,
എന്നോടായി ആകാശദേവത
മോഴിഞ്ഞതിന്നെത്ര സത്യമായി!!!!!
കാലത്തിന്റെ കയങ്ങളില്‍ ഒഴുകുമ്പോള്‍
ഒരു കൈത്താങ്ങായി എന്നരികില്‍
നിന്നപ്പോള്‍ , ഞാന്‍ അറിയാതാണെങ്കിലും
എന്‍ ജീവന്‍ നിനക്കായി കൊതിച്ചു....
നിന്നോടോപ്പമുള്ള ഓരോ നിമിഷവും
സ്വര്‍ഗതുല്യമെനിക്ക് പ്രിയാ തോഴി ,
നീ എന്നും എന്നരികില്‍ നില്‍ക്കണേ ,
എങ്ങും മായരുതേ...ആകാശഗോപുരങ്ങള്‍
സാക്ഷിയാകട്ടെ , കാറ്റും കാറുമെല്ലാം
നമ്മള്‍തന്‍ ആനന്ദത്തില്‍ പങ്കു -
ചേരവേ നമുക്കായി സൃഷ്ട്ടിച്ച
ലോകത്തില്‍ ആദമും ഹവ്വയും ആയിടാം.....
                        അനുരാഗമേ  നീ....
അനുരാഗത്തിന്‍ ആരംഭ വീഥിയില്‍
എന്നെന്നും പാടിയുനര്‍ത്തിയ
ആരോമല്‍ സഖിയേ.....
പാടാമോ എന്നുമെന്‍ പ്രിയ-
തോഴനായി കൂട്ടിരിക്കുമ്പോള്‍-
ഓര്‍ക്കാമോ ആ ദിനരാത്രങ്ങള്‍
ഒരു മായകന്നാടിയിലെന്നപോലെ.
വാക്കിനായ്‌ കാതോര്‍ക്കുംബോഴോ
നോക്കിനായ് മനം തുടിക്കുംബോഴോ
അറിഞ്ജീലാ നീ എന്നെ
ഇത്രമേല്‍ വെറുത്തുവെന്നു.
പറയൂ, നിന്‍ മൊഴികള്‍ അടരട്ടെ
ഒരിക്കലും ഞാന്‍ നിന്‍
തോഴിയല്ലെന്നു, ഒരിക്കലും ഞാന്‍
നിന്‍ തോഴിയല്ലെന്നു.....
എനിക്കാ നിമിഷം മരണതുല്യം
പിന്നീ ജീവിതം നരകതുല്യം
എങ്കിലും നിന്‍റെ സന്തോഷം-
ആഗ്രഹിക്കുന്നു ഞാന്‍ : ഞാന്‍
പോലും അറിയാതെ...
നോക്കൂ, എന്‍ ഹൃദയത്തില്‍
നിന്‍ വാക്കിന്‍ മുറിപ്പാടുകള്‍-
ഒരു തീരാനോമ്പരമായ് നില
നില്‍ക്കുമ്പോള്‍ ,അറിയുന്നു ഓരോ
നിമിഷവും ഞാന്‍ നിന്നില്‍
നിന്നകന്നെന്നു....
ഒരുപാട് ഓര്‍മ്മകള്‍ നീ തന്ന
ശേഷം, ഒരുപാട് വേദന
ഞാന്‍ തിന്ന ശേഷം, പറയുമോ
നീ വീണ്ടും ഞാന്‍
കൊതിക്കുന്ന വാക്കുകള്‍???
പറയുമോ എന്‍ ഹൃദയം
ഇടിക്കുന്ന വാക്കുകള്‍???
ഒരു വട്ടം കൂടി ഞാന്‍
ആഗ്രഹിച്ചെത്തുന്നു- ഞാനെന്‍
നിലച്ച ഹൃദയതാലവുമായ്,
നിന്‍ പിന്‍ വിളിക്കായ്  ഞാന്‍
കാതോര്‍ക്കുന്നു, അറിയുന്നു
ജീവലാളെ, നീ ഇനിമേല്‍
വെറും ആത്മാവാണെന്ന കാര്യം....

                            എന്നെന്നും നീ....                        
സ്നേഹമെന്നെ തിരിച്ചറിയിച്ച
കൂട്ടുകാരാ ഞാനിവിടെ ഒരു
കവിതയായി മാറുമ്പോള്‍ നീയതിലെ
രാജകുമാരനാകുമ്പോള്‍ നിന്‍ സ്നേഹം
ഞാന്‍ അറിയുന്നു നിശ്ചലമാം
വഴിപാതയിലെങ്ങും.....
എനിക്കായി എഴുതപെട്ട വരികളില്‍
ഏറെയും നിന്നേക്കുറിച്ചായിരുന്നു
അതില്‍ നിന്നെങ്ങനെയോ ഞാന്‍
മനസ്സിലാക്കവേ നീ എന്നെ ഇത്രമേല്‍
സ്നേഹിച്ചിരുന്നെന്നു....
അറിഞ്ഞോ അറിയാതെയോ നിന്‍ 
സ്നേഹം ഞാന്‍ കണ്ടില്ലെന്നു നടിച്ചെങ്കില്‍
ഞാന്‍ എന്നെ ഏറെ വെറുക്കുന്നു
തോഴാ , എന്നും നിന്‍ ചിരിക്കുള്ളില്‍
ലയിക്കുമെന്‍ മാനസമെന്നോതി -
കൊണ്ടടുക്കവേ , ഞാനറിയാതെ
എന്‍ ഹൃദയം എന്നില്‍
നിന്നെങ്ങോ പറന്നുപോയി -
പിന്നെടെപ്പോഴോ ജീവിതത്തിന്‍റെ
കാണാകയങ്ങളില്‍ നിന്നെ തേടി
അലയുമ്പോള്‍ , അറിയുന്നു സ്നേഹിതാ
അന്നെന്റെ ഹൃദയം നിന്നെ തേടി
വന്നതായിരുന്നതെന്ന്.....
                                     സ്നേഹം
സ്നേഹിതേ നീയെന്‍ മുന്നില്‍
സ്നേഹമായി നില്‍ക്കുന്നേരം നാം
ഒരുമിച്ചുണ്ടായിരുന്നാ ദിനങ്ങള്‍ ഒരു
മിന്നലായി മാറി മറഞ്ഞു..
ചിരിയും കളിയുമെല്ലാം ഒന്നിച്ചു
കൈമാറിയ ആ അങ്കണം ഇന്ന് നമ്മെ
മറന്നുവോ?? നീയെന്നെ മറന്നുവോ??
ഏകയായി ഞാനീ കരയിലിരിക്കവേ -
സ്നേഹമായി നീയെന്‍ അരികിലുന്ടെന്കിലെന്നാശി -
ക്കവേ , ഞാനോ കണ്ടു നിന്‍ കണ്ണിലെ
മിഴിനീര്‍ക്കണം!! എന്തിനു നീ തേങ്ങുന്നു
തോഴി , എന്നും നിനക്കായി ഞാനില്ലേ?
ഒരിക്കലും  പിരിയാത്ത കൂട്ടുകാരായി ഈശ്വരന്‍
തന്‍ കനിവായി ഭൂമിയില്‍ വാഴവെ ,
ഞാനറിയുന്നു ഒരു മുത്തശ്ശികതയിലെ വെറും
കൂട്ടുകാരാണ് നമ്മളെന്നു...
                        നീ വരുവോളം...
ഒരിക്കല്‍ക്കൂടി നിന്‍ മൊഴി കേള്‍ക്കാന്‍
ഒരിക്കല്‍ക്കൂടി നിന്‍ മിഴി കാണാന്‍
കൊതിക്കുന്നു ഞാനേറെ കാത്തിരിക്കാം
നീ വരുവോളം....
പിണക്കമോ , എന്നെ മറക്കുവാന്‍ നിനക്കാകുമോ
എന്നെന്നും എന്‍ പ്രിയനായി ഞാന്‍
കണ്ട കൂട്ടുകാരാ , എന്നും നീ മാത്രമെന്‍
അരികിലുന്ടെങ്കിലോ , ഞാന്‍ ആദ്യമായി
നിന്നെ കണ്ടതോ , നിന്നെ അറിഞ്ഞതോ
ഓര്‍ക്കുകയില്ലെങ്കിലും മറക്കുമോ ഞാനറി -
യാതെ എന്നില്‍ നിറഞ്ഞ നിന്‍ മുഖം....
എന്തിനു നീയെന്നെ കുസൃതിയായി കണ്ടു
ഇപ്പോഴും കൂടെ നില്പ്പതില്ല - നീ
എന്നെ തനിച്ചാക്കി മാഞ്ഞതെന്തേ?
എന്‍ സ്വരം നിന്‍ കാതില്‍
മുഴങ്ങുമ്പോള്‍ , വരൂ പ്രിയാ നീയെന്നെ
കൂട്ടാന്‍ , എന്നും ഒന്നായി ജീവിക്കാന്‍
ഞാനും വരാം നിന്‍ കൂടെ നിന്‍
നിഴലായി , എന്നും കാത്തിരിപ്പോടെ ,
ഒരു  തുള്ളി കണ്ണീരോടെ ഞാന്‍
പാടാം :"നീ വരുവോളം വരെ പ്രിയാ
ഞാന്‍ നിനക്കായി എന്നും ഇനിയുമെന്നും....

Sunday, January 02, 2011

                                                              ഏകാന്തത
ഏകാന്തതയുടെ  വാതില്‍പടിക്കല്‍ 
എന്നെയും  കാത്തു നിന്നൂ അവന്‍
സ്നേഹത്തിന്‍ താരാട്ടുപാട്ടില്‍ നിന്നു
ഒരു നിമിഷത്തേക്ക് അവന്‍ -
പൊടുന്നനെ ഉണര്‍ന്നത്  ഞാനറിഞ്ഞു
ഞാനോ, ലാളനയുടെ കൈയ്യില്‍ നിന്നും
തെന്നി മാറിയ ഓരോമല്‍...
എന്‍ പതനം അവനുമറിഞ്ഞു -
വെന്‍ മനമാകെ കുതിര്‍ന്നുപോയി
അന്നേരം അവന്‍റെ കരലാളനസ്പര്‍ഷം
എന്നെയും പിടിച്ച് എങ്ങോ പോയി
പിന്നെയും ഈ ഏകാന്തത
ഞങ്ങളിരുപേരും അറിഞ്ഞു
എങ്ങോ വെളിച്ചം കണ്ടു ചെന്ന -
പ്പോഴത ഒരു വാതില്‍...
അപ്പോള്‍ ഞാനറിഞ്ഞു , അത്
സാക്ഷാല്‍ ഏകാന്തതയുടെ പടിവാതിലാണെന്നു!!!!!!
                                                   താരാട്ട്  
ചെമ്പനീര്‍ പൂപോലെ  വിടര്‍ന്ന പ്രഭാതമേ
നിന്‍ നെറ്റിയില്‍ ചന്ദനം ചാലിക്കാന്‍ ,
തുളസിക്കതിരു തലയില്‍ തിരുകാന്‍
കൊതിയായി വാണരുളും പൊന്നമ്മ..
അമ്മതന്‍ താരാട്ടുകേട്ടുരങ്ങുവാന്‍
പ്രഭാതമേ നിനക്ക് ഭാഗ്യമുണ്ടോ?
ഭാഗ്യമെങ്കില്‍ നിനക്കുരങ്ങാം പക്ഷെ-
അമ്മതന്‍ താരാട്ടുകേട്ടുരങ്ങേണ്ട
പൊന്നുണ്ണി അമ്മയില്‍ നിന്നകന്നത് നീയറിഞ്ഞോ?
സ്നേഹത്തിന്‍ സുഗന്ധം ആസ്വദിപ്പാന്‍
അല്ലയോ പ്രഭാതമേ! അവള്‍ക്കു കഴിഞ്ഞോ?
സൂര്യകിരനങ്ങളിലും പൂന്തിള്കലയിലും
ഉറങ്ങും ലോകം ഇതറിയുന്നുവോ?
അമ്മയുടെ കണ്ണീരൊപ്പാന്‍
സാധിക്കുമോ പ്രഭാതമേ നിനക്ക്??
സാധിക്കുകില്ലെന്നൊരു വാക്കു
ഓതികൊണ്ട് അകലുകയാണോ നീ...
പുത്രവിയോഗത്താല്‍ തേങ്ങുന്ന മനസ്സിനെ
ആശ്വസിപ്പാന്‍ ആരുണ്ട് പറയൂ നീ...
അമ്മതന്‍ കണ്ണീരിലാഴ്ന്ന മനസ്സിനെ -
വീണ്ടെടുക്കാന്‍ കഴിയുമോ പ്രഭാതമേ ആര്‍ക്കെങ്കിലും???
                  തോഴാ....നിന്നെയും കാത്തു!!!
എന്നും എന്‍റെ ഹൃത്തില്‍ ഞാന്‍
നിനച്ചിരിപ്പു എന്‍ സുഹൃന്‍മണേ  
സ്നേഹത്തിന്‍ പവിഴ മുത്തുകളായി
പൊഴിഞ്ഞിടാന്‍ വരുമോ പ്രിയതോഴാ ??
സ്നേഹാര്‍ദ്ര നൊമ്പരങ്ങള്‍ നല്‍കി നീ
പോയ വഴിയെ ഞാന്‍ കാത്തിരിപ്പു;
താമരപൂ പോലെ നിന്‍ മുഖം
എന്‍ മനസ്സില്‍ തിളങ്ങിടും നേരം
കവിത വിടര്‍ന്നു എന്നുള്ളില്‍
സ്നേഹത്തിന്‍ പനിനീര്‍പൂവായി തോഴാ
കാത്തിരിപ്പിന്‍ വേദന നുണഞ്ഞു
പടിവാതില്‍ക്കല്‍ നില്‍പ്പു ഞാന്‍
എന്തേ! തോഴാ നിന്‍ അസാന്നിധ്യം
വേദനിപ്പൂ എന്നെ....
വരൂ പ്രിയാ നീ എന്‍റെ കൂടെ
എന്നുമെന്‍ തൊഴനായി  കൂട്ടിരിക്കാന്‍
സ്നേഹാശിസ്സുകള്‍ പങ്കുവെക്കാന്‍
നൊമ്പര വീണയില്‍ ശ്രുതി മീട്ടാന്‍
എന്നും ഒന്നായി കൂട്ടിരിക്കാന്‍
''എന്‍ പ്രിയാ തോഴാ.....കാത്തിരിപ്പൂ ഞാന്‍.....''
                യാത്രാമൊഴി
ഒരു തുള്ളി കണ്ണുനീര്‍ പോഴിച്ചവള്‍
ചൊല്ലി- പോകയോ സഖി നാം ഇവിടുന്നു?
യാത്ര ചോദിക്കാനാകാതെ തേങ്ങുന്ന
മനസ്സ് അവളോട്‌ മന്ത്രിച്ചു
ഒരുനാള്‍ പിരിയെന്ടവരല്ലേ നമ്മള്‍?
എങ്കിലും ഒരുതുള്ളി കണ്ണുനീര്‍
മാത്രം ഉപേക്ഷിച്ചവര്‍ ആ കലാലയ-
മുറ്റത്ത്‌ നിന്നു യാത്ര ചൊല്ലി.
എന്ന് കാണുമെന്നറിയില്ല, എപ്പോള്‍
കാണുമെന്നറിയില്ല, എങ്കിലും അവര്‍
ചൊല്ലി- വെറുക്കരുത് ഒരിക്കലും മറന്നാലും!
ഇണക്കവും പിണക്കവും കലാലയ മുറ്റത്ത്-
കളഞ്ഞ്‌ യാത്ര ചൊന്നപ്പോള്‍ -
വൃക്ഷലതാധികള്‍ അവരെ പുണര്‍ന്നു
കൊണ്ട്  പറഞ്ഞു - പോകരുതൊരിക്കലും -
പ്രിയാ സുഹൃത്തുക്കളെ നിങ്ങള്‍...
ഇളംകാറ്റ് അവരെ ചുംബിച്ചു
ചെവിയില്‍ മൂളി - മറക്കരുതൊരിക്കലും
ഈ കലാലയ ജീവിതം !!!
കാര്‍മേഘം അവരുടെമേല്‍ കണ്ണുനീര്‍
പൊഴിച്ചു പറഞ്ഞു - ഒരിക്കല്‍ക്കൂടി ,
ഒരിക്കല്‍ക്കൂടി കയറി നില്‍ക്കൂ ആ
കലാലയ തിണ്ണമേല്‍....
അഭയത്തിനായെലും കയറിനിന്നപ്പോള്‍
ആ കലാലയം തന്നെ ചോദിച്ചു -
എന്നെ വിട്ടു പോകാതിരുന്നുകൂടെ??????