മിഴിനീര്
അന്നൊരു നാള് നീയെന്‍ ചെവിയില്‍ മൂളി, ഒരുനാളും പിരിയില്ലെന്ന് , ഒരുനാളും
എന്‍ മിഴി നനയ്ക്കില്ലെന്നു ,
എന്‍ മിഴി നനയ്ക്കില്ലെന്നു ,
എനിക്കറിയില്ല , നീ ആ വാക്കുകള്‍ ഇന്നും
ഓര്ക്കുന്നുവോയെന്നു , മറക്കരുതേ എന്നുപറയാന്‍
അര്‍ഹതയില്ലെന്നു അറിഞ്ഞിട്ടും
വീണ്ടും ഞാന്‍ പറഞ്ഞിടുന്നു...
വീണ്ടും ഞാന്‍ പറഞ്ഞിടുന്നു...
അകലെക്കലേക്ക് നീ മറഞ്ഞിടുമ്പോള്‍
അറിയാതെ നിന് നിഴല്‍ മങ്ങിടുമ്പോള്‍ , എന്തിനോ
വീണ്ടും ഞാന്‍ കൊതിച്ചിടുന്നു - നിന് വാക്കിനോ
നോക്കിനോ എന്തിനെന്നറിയാതെ
ഞാന്‍ പകയ്ക്കുന്നു....
ഞാന്‍ പകയ്ക്കുന്നു....
എന്‍ ഹൃദയത്തില്‍ മഞ്ഞു വീഴുന്ന പോലെ ,
എന്‍ കണ്മുന്നില് എന്തോ നിഴല്മറ നീങ്ങിടുന്നു....
എപ്പോഴോ ഞാന്‍ കണ്ട സ്വപ്നമെന്നോണം
അലറി വിളിക്കാന്‍ തോന്നിതുടങ്ങുമ്പോള്‍ - ആരോ
എന്നോടരുതെന്നു ഓതും പോലെ...
എന്‍ കണ്ചിമ്മി തുറക്കുമ്പോള്‍ എന്തിനു നീ
വീണ്ടും എന്മുന്നില് വന്നിടുന്നു - എന്‍ മിഴികള്‍
നിറയ്ക്കാനോ അതോ എന്‍ ഹൃദയം പിളര്‍ക്കാനോ ??
എന്‍ കണ്ണുനീര് ഇത്രമേല്‍ കൊതിക്കുന്നുവോ
നീ - എങ്കില്‍ ഞാനെന്‍ കണ്ണുകള്‍
നിനക്കായ് സൂക്ഷിക്കാം!!
നിനക്കായ് സൂക്ഷിക്കാം!!
എന്റെ കണ്ണുകള്‍ അടയുന്ന നിമിഷം വരെ
എന്നും നിന്നെയോര്‍ത്ത് ഞാന്‍ കരഞ്ഞിടാം.....!!!!!
chammuss, ithrem kaalam kavitha elayrunulo, ethrem nalla kavitha ezhthan elam kooti vachekayrunule, anyway awesome poem..... Jeeva
ReplyDelete